
ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ജന്മദിനം പ്രമാണിച്ച് ഇന്നു ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും സമ്മാനമായി ഒരു ഗ്രാം സ്വര്‍ണം വിതരണം ചെയ്യും.ആശുപത്രികളില്‍ പ്രസവത്തിനായി എത്തിയ സ്ത്രീകളുടെയും വീടുകളില്‍ ഗര്‍ഭിണികളായി കഴിയുന്നവരുടെയും കണക്കുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എടുത്തിട്ടുണ്ട്.1953 മാര്‍ച്ച് ഒന്നിന് തഞ്ചാവൂര്‍ തിരുക്കുവിളൈ ഗ്രാമത്തിലാണ് സ്റ്റാലിന്റെ ജനനം.
1.5 ലക്ഷം ആളുകള്‍ക്ക് മാസം ആയിരം രൂപ വിതവും സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിറ്റി ബസുകളില്‍ സൗജന്യ യാത്രയും സ്‌കൂള്‍ കുട്ടികള്‍ക്ക് രാവിലെയും ഉച്ചക്കും ഭക്ഷണവും, 2.73 ലക്ഷം പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മാസം ആയിരം രൂപയും നല്‍കി വരുന്നുണ്ട്.

