ജി20 ഉച്ചകോടി:ആരോഗ്യപ്രവർത്ത സമിതി യോഗം ഇന്നുമുതൽ

ഇന്ത്യക്ക് ജി 20 അധ്യക്ഷപദവി ലഭിച്ചതിന് പിന്നാലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കുമായുള്ള ആദ്യ പ്രവര്‍ത്തക സമിതിയോഗം (വര്‍ക്കിങ് ഗ്രൂപ്) ബുധനാഴ്ച മുതല്‍ തലസ്ഥാനം വേദിയാകും.

20 രാജ്യങ്ങള്‍ക്കു പുറമെ ഒമ്ബത് രാജ്യങ്ങളില്‍നിന്നുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികളും ആരോഗ്യമേഖലയിലെ 13 അന്താരാഷ്ട്ര സംഘടനകളും കോവളം ലീല റാവിസില്‍ നടക്കുന്ന മൂന്ന് ദിവസത്തെ യോഗത്തില്‍ പങ്കെടുക്കും.

മഹാമാരികളുടെയും പകര്‍ച്ചവ്യാധികളുടെയും പശ്ചാത്തലത്തില്‍ സുസ്ഥിരമായ ആരോഗ്യ സുരക്ഷാ കവചം ഒരുക്കല്‍, അതുവഴി സാമ്ബത്തിക രംഗത്തെ സുസ്ഥിര വളര്‍ച്ച ഉറപ്പാക്കല്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുകയെന്ന് ആരോഗ്യമന്ത്രാലയം അഡീഷനല്‍ സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് വിഷയങ്ങളെ ആസ്പദമാക്കിയാവും വര്‍ക്കിങ് ഗ്രൂപ് ചര്‍ച്ച.

ആരോഗ്യ അടിയന്തരാവസ്ഥകളെ എങ്ങനെ മുന്‍കൂട്ടി പ്രതിരോധിക്കാം, അത് നേരിടാനുള്ള തയാറെടുപ്പുകളും സംഭവിച്ചാലുള്ള പ്രതികരണങ്ങളും എന്നതാണ് ആദ്യ വിഷയം. ആയുര്‍വേദം ഉള്‍പ്പെടെ ഇന്ത്യയുടെ പരമ്ബരാഗത ചികിത്സാരീതികളും ഔഷധ ക്രമങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും. പ്രസ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (കേരള) എ.ഡി.ജി വി. പളനിചാമി, കേന്ദ്ര ആരോഗ്യ മന്ത്രാലയം എ.ഡി.ജി ഡോ. മനിഷ വര്‍മ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *