ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ സിഐടിയു നേതാവ് അറസ്റ്റില്‍


ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ സിഐടിയു നേതാവ് പോലീസ് പിടിയില്‍.മുഖ്യ ഇടനിലക്കാരില്‍ ഒരാളായ മണക്കാട് ശ്രീവരാഹം ഇംമ്രത്ത് വീട്ടില്‍ കെ അനില്‍ കുമാര്‍ (56) ആണ് അറസ്റ്റിലായത്.


കേസില്‍ ആറാം പ്രതിയായ ഇയാള്‍ എംഎല്‍എ ഹോസ്റ്റലിലെ കോഫി ഷോപ്പ് ജീവനക്കാരനാണ്. ഇതോടെ, കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. കേസിലെ മുഖ്യ പ്രതികളായ ദിവ്യ നായര്‍, ശ്യാംലാല്‍, പ്രധാന ഇടനിലക്കാരില്‍ ഒരാളായ കുര്യാത്തി സ്വദേശി അഭിലാഷ് തുടങ്ങിവയവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


ദിവ്യയുടെ ഭര്‍ത്താവും നാലാം പ്രതിയുമായ രാജേഷ്, അഞ്ചാം പ്രതി പ്രേംകുമാര്‍ തുടങ്ങിയവരാണ് ഇനി പിടികിട്ടാനുള്ളത്.



Sharing is Caring