കോൺഗ്രസിൽനിന്ന്‌ വീണ്ടും രാജി ; കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ ഇനി സിപിഐ എമ്മിനൊപ്പം


കോൺഗ്രസിൽ നിന്ന് വീണ്ടും രാജി. കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാറാണ്‌ രാജിവെച്ചത്‌. രാജിപ്രഖ്യാപിച്ച ശേഷം സിപിഐ എം സംസ്‌ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെൻററിൽ എത്തിയ രതികുമാർ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കുമെന്ന്‌ പറഞ്ഞു.


എകെജി സെൻററിൽ പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ രതികുമാറിനെ ചുവപ്പുഷാൾ അണിയിച്ചു സ്വീകരിച്ചു. കോൺഗ്രസിൽനിന്ന്‌ പ്രധാന നേതാക്കൾ കൂട്ടത്തോടെ രാജിവെയ്‌ക്കുകയാണ്‌. ഉപ്പുചാക്ക്‌ വെള്ളത്തിൽവെച്ച അവസ്‌ഥയാണ്‌ കോൺഗ്രസിനെന്നും കോടിയേരി പറഞ്ഞു.

online news portal

കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് നേതാവാണ്‌ രതികുമാർ. കഴിഞ്ഞ രണ്ടര വർഷമായി കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. അതിന് മുമ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഇന്നലെ കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസിൽനിന്ന്‌ രാജിവെച്ചിരുന്നു



Sharing is Caring