ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാകിസ്ഥാനില്‍ ഇന്ധന വില കൂട്ടി


സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാനില്‍ ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധനവിലയില്‍ റെക്കാഡ് വര്‍ദ്ധന.


പെട്രോളിനും ഡീസലിനും ഇന്നലെ 35 പാകിസ്ഥാനി രൂപ കൂട്ടി. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 255 രൂപയായി പാക് കറന്‍സിയുടെ മൂല്യം ഇടിഞ്ഞിരുന്നു. മണ്ണെണ്ണ, ലൈറ്റ് ഡീസല്‍ ഓയില്‍ എന്നിവയുടെ വിലയില്‍ 18 രൂപയുടെ വര്‍ദ്ധനവുണ്ടായി. ഇന്നലെ ധനമന്ത്രി ഇഷാക് ദാര്‍ വില വര്‍ദ്ധന പ്രഖ്യാപിച്ച്‌ 10 മിനിട്ടിന് ശേഷം രാവിലെ 11 മണിക്ക് പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു.


ഡീസല്‍ ലിറ്ററിന് – 262.80 പാകിസ്ഥാനി രൂപ, പെട്രോള്‍ – 249.80 രൂപ, മണ്ണെണ്ണ – 189.83 രൂപ, ലൈറ്റ് ഡീസല്‍ ഓയില്‍ – 187 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കെന്ന് ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാല് മാസം പെട്രോളിന്റെ വില കൂടിയിട്ടില്ലെന്നും ഡീസലിന്റെയും മണ്ണെണ്ണയുടെയും വില കുറച്ചിട്ടുണ്ടെന്നും ഇഷാക് ദാര്‍ പറഞ്ഞു.



Sharing is Caring