ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ രാവിലെ 11 മണിയോടെ പ്രഖ്യാപനമുണ്ടാകും.
ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ യുഡിഎഫിന്റെ പ്രത്യേക അനുമതിയോടെയാണ് പി ജെ ജോസഫ് പ്രഖ്യാപനം നടത്തുക. ഇതോടെ കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള കോട്ടയത്തെ മത്സരചിത്രം തെളിയും














