കൊല്ലം: കിളികൊല്ലൂരില്‍ വയോധികയെ ആക്രമിച്ച് മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസില്‍ യുവതിയുള്‍പ്പെടെ നാലു പേര്‍ പിടിയില്‍.മങ്ങാട് പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയ വയോധികയുടെ കഴുത്തില്‍ക്കിടന്ന 11 പവന്റെ മാലയാണ് പ്രതികള്‍ പൊട്ടിച്ചു കടന്നുകളഞ്ഞത്.
അയത്തില്‍ നേതാജി നഗര്‍-89, ചരുവിളവീട്ടില്‍ അജിത്ത് (23), പെരിനാട് കാരിക്കല്‍ തെക്കതില്‍ അതുല്‍ ജോയി (22), മങ്ങാട് റോസ് നഗര്‍ മഞ്ജുഭവനത്തില്‍ അഖില്‍ വിനോദ് (18), നീരാവില്‍ ചേരിയില്‍ കരോട്ട് കിഴക്കേതില്‍ സഫാന (22) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മാല വില്‍ക്കാന്‍ സഹായിച്ചതിനാണ് സഫാനയും കേസില്‍ പ്രതിയായത്. മാല വിറ്റുകിട്ടിയ മൂന്നുലക്ഷം രൂപ പ്രതികള്‍ ആഡംബരജീവിതം നയിക്കാനാണ് ഉപയോഗിച്ചത്.














