തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ ബംഗാളില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. സിപിഎം, ഇന്ത്യന്‍ സെക്യുലര്‍ ഫോഴ്‌സ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ നിയോഗിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബംഗാളിലെ ഭംഗര്‍ , ചോപ്ര, നോര്‍ത്ത് ദിനജ് പൂര്‍ എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളിലാണ് നാലു പേര്‍ കൊല്ലപ്പെട്ടത്.













