തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു


തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ആശുപത്രിയിലെ പേ വാര്‍ഡില്‍വെച്ചാണ് ചെമ്പേരി സ്വദേശി ലതയ്ക്ക് അണലിയുടെ കടിയേല്‍ക്കുന്നത്. തുടര്‍ന്ന് ഇവരെ പരിയാരം ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 12 മണിക്ക് പേ വാര്‍ഡില്‍ നിലത്തു കിടക്കുന്നതിനിടെയാണ് ലതയ്ക്ക് പാമ്പ് കടിയേറ്റത്. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനായി എത്തിയതായിരുന്നു ഇവര്‍.


കടിയേറ്റതിന് പിന്നാലെ ഉടന്‍ തന്നെ ഇവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്തു. തുടര്‍ന്ന് ലത അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.അതേ സമയം സംഭവത്തിന് പിന്നാലെ പാമ്പിനെ ആള്‍ക്കാര്‍ തല്ലിക്കൊന്നു. ജനല്‍ വഴിയോ വാതില്‍ വഴിയോ പാമ്പ് മുറിയില്‍ എത്തിയതാവാം എന്നാണ് പ്രാഥമിക നിഗമനം. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാര്‍ഡിലാണ് സംഭവം ഉണ്ടായത്.




Sharing is Caring