ജോലി ചെയ്യുന്ന കഫേയിൽ മോഷണം നടത്തിയതിന് നാല് ആഫ്രിക്കക്കാർക്ക് മൂന്ന് മാസം തടവും 8,000 ദിർഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. കഴിഞ്ഞ ജൂലായിലാണ് മോഷണം നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.തൻ്റെ ജോലി സ്ഥലത്തുനിന്ന് 8000 ദിർഹം മോഷണം പോയതായി കാണിച്ച് അൽ വാസലിനെ ഒരു കോഫി ഷോപ്പിൻ്റെ മാനേജരാണ് പൊലീസിൽ പരാതിപ്പെട്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരെ കണ്ടെത്തി. ഈ നാല് പേരിൽ മൂന്ന് പേരും ഒരേ കഫേയിൽ ജോലി ചെയ്യുന്നവരായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.














