മുന്‍കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അനന്തനാഗ്‌രജൗരിയിൽ മത്സരിക്കും

മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. കശ്മീരിലെ അനന്തനാഗ്‌രജൗരി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക. 2022ലാണ് കോണ്‍ഗ്രസ് വിട്ട് ഗുലാം നബി ആസാദ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി(ഡിപിഎപി) രൂപികരിക്കുന്നത്.

ഡിപിഎപി വര്‍ക്കിങ് കമ്മിറ്റി മീറ്റിങ്ങിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.2014ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉദംപുര്‍ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആസാദ് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഈ വട്ടം ഇന്ത്യ മുന്നണിയുടെ ഭാഗമായ ജമ്മു ആന്‍ഡ് കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവ് മിയാന്‍ അല്‍ത്താപ് അഹമ്മദ് അനന്തനാഗ്‌രജൗരി മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്നുണ്ട്. ഹസ്‌നൈന്‍ മസൂദിയാണ് അനന്തനാഗ്‌രജൗരി മണ്ഡലത്തിലെ നിലവിലുളള എംപി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *