മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. വിരമിച്ച ശേഷം പോലീസ് പരിഷ്‌കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. മൃതദേഹം കവടിയാറിലുള്ള സ്വവസതിയില്‍.













