പള്ളിയില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ ഭക്ഷ്യവിഷബാധ; നിരവധിപേര്‍ ആശുപത്രിയില്‍


പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ പള്ളിയില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് ഭക്ഷ്യവിഷബാധ. അസുഖം ബാധിച്ച നിരവധി പേരെ കൊല്‍ക്കത്തയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.


കുല്‍ത്തലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പഖിരാലയ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി, ഛര്‍ദ്ദിയും വയറുവേദനയുമായാണ് പലരെയും ആശുപത്രിയില്‍ എത്തിച്ചത്.റംസാന്‍ മാസത്തിന്റെ ആദ്യ ദിവസമായതിനാല്‍ നിരവധി പ്രദേശവാസികള്‍ നോമ്പ് തുറക്കാന്‍ പള്ളിയില്‍ എത്തിയിരുന്നു. ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.




Sharing is Caring