മൂന്നാറില്‍ പൊലീസിനെ ആക്രമിച്ച കേസിൽ അഞ്ച് യുവാക്കൾ പിടിയിൽ


മൂന്നാറില്‍ പൊലീസിനെ ആക്രമിച്ച കേസിൽ അഞ്ച് യുവാക്കൾ പിടിയിൽ. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇടുക്കി എ.ആര്‍ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ വിഷ്ണുവിനാണ് മര്‍ദനമേറ്റത്.പരിക്കേറ്റ വിഷ്ണു മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.


അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ തടഞ്ഞതോടെ മദ്യലഹരിയിലായിരുന്ന യുവാക്കള്‍ പോലീസുകാരെ മർദിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം .പ്രദേശവാസികളായ സുരേഷ് കണ്ണൻ, ദീപക്, മുകേഷ്, രാജേഷ്,വേലൻ എന്നിവരാണ് പിടിയിലായത്.




Sharing is Caring