ഉത്തര്‍പ്രദേശില്‍ ട്രക്കിടിച്ച് അഞ്ച് തീര്‍ത്ഥാടകര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ട്രക്കിടിച്ച് അഞ്ച് തീര്‍ത്ഥാടകര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 2.15ഓടെയാണ് സംഭവം. തീര്‍ത്ഥാടക സംഘം ഹരിദ്വാറില്‍ നിന്നും ഗ്വാളിയോറിലേക്ക് മടങ്ങവെയാണ് അപകടം. അപകടത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍ പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കാല്‍നടയായി യാത്ര ചെയ്ത ഇവര്‍ക്ക് മുകളിലൂടെ ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തീര്‍ത്ഥാടകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടസ്ഥലത്ത് നിന്ന് ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡ്രൈവറെ കുറിച്ച് വിവരം ലഭിച്ചുവെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും ആഗ്ര സോണ്‍ എഡിജി രാജീവ് കൃഷ്ണ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *