തപോവനം മെലഡീസിന്റെ പ്രഥമ അക്ഷരരത്നം ലെജന്ററി അവാർഡിന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി അർഹനായതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.20,001 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഒക്ടോബർ 20ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ‘ശ്രാവണ പൗർണമി’ സംഗീത പരിപാടിയിൽ വ്യവസായി ഗോകുലം ഗോപാലൻ സമ്മാനിക്കും. ചക്കോരത്തുകുളം തപോവനം പാർക്ക് കേന്ദ്രീകരിച്ച കലാസ്വാദകരുടെ കൂട്ടായ്മയാണ് തപോവനം മെലഡീസ്.













