ത്രിപുരയിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ ഇന്ന് ഗുവഹത്തിയില്‍


ത്രിപുരയിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ ഇന്ന് ഗുവഹത്തിയില്‍ നടക്കും. ചര്‍ച്ചകള്‍ക്കായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഗുവഹത്തിയില്‍ എത്തും.


മുഖ്യമന്ത്രിയായി മണിക് സഹ തന്നെ തുടരാന്‍ കഴിഞ്ഞ ദിവസം വൈകീട്ട് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ ധാരണ ആയി എന്നാണ് സൂചന. എന്നാല്‍ കേന്ദ്രമന്ത്രി പ്രതിമ ഭൗമികിനുള്ള സ്ഥാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം ആയിട്ടില്ല.


ബിപ്ലബ് കുമാര്‍ ദേബ് അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ പ്രതിമ ഭൗമിക്കിനെ പിന്തുണച്ചു രംഗത്തുണ്ട്. സംസ്ഥാന പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ ഒഴിവാക്കി കൊണ്ടുള്ള സമവായ നീക്കത്തിനാണ് ദേശീയ നേതൃത്വത്തിന്റെ ശ്രമം.



Sharing is Caring