ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരവേദിയില്‍ തന്റെ യുദ്ധവിരുദ്ധ സന്ദേശം അറിയിക്കണമെന്ന സെലന്‍സ്‌കിയുടെ അഭ്യര്‍ഥന തള്ളി ഫിഫ


ദോഹ:ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരവേദിയില്‍ തന്റെ യുദ്ധവിരുദ്ധ സന്ദേശം അറിയിക്കണമെന്ന ഉക്രയ്ന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കിയുടെ അഭ്യര്‍ഥന ഫിഫ തള്ളി.


ലോക സമാധാനവുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശം കാണിക്കണമെന്ന അഭ്യര്‍ഥനയാണ് ഫിഫ നിരസിച്ചത്. രാഷ്ട്രീയ മാനങ്ങളുള്ള സന്ദേശങ്ങള്‍ ലോകകപ്പ് വേദികളില്‍ വേണ്ടെന്ന തീരുമാനത്തിന്റെ ഭാഗമായാണ് സെലന്‍സ്കിയുടെ സന്ദേശം ഒഴിവാക്കിയതെന്ന് ഫിഫ വ്യക്തമാക്കി.


അതേസമയം, കീവിലെ പാര്‍പ്പിട സമുച്ചയത്തിനുനേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തെക്കന്‍ ഉക്രയ്ന്‍ നഗരമായ മികൊലെയ്വില്‍ ഉക്രയ്ന്‍ സേന ഒരുക്കിയ ക്രിസ്മസ് ട്രീ ശ്രദ്ധേയമായി. സൈനികര്‍ ഉപയോഗിക്കുന്ന നെറ്റ് ഉപയോഗിച്ചാണ് ട്രീ ഒരുക്കിയത്.



Sharing is Caring