ലോകകപ്പ് കിരീടം കൈയിലെടുത്ത സെലിബ്രിറ്റി ഷെഫ് സാള്‍ട്ട് ബേക്കെതിരെ അന്വേഷണം ആരംഭിച്ച് ഫിഫ. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങിന് ശേഷം നസ്രറ്റ് ഗോക്‌സെ എന്ന സാള്‍ട്ട് ബേ പിച്ചിലേക്ക് പ്രവേശനം നേടിയത് എങ്ങനെയെന്നാണ് ഫിഫ അന്വേഷിക്കുന്നത്.
മെസ്സിയുടെയും കൂട്ടരുടെയും വിജയാഘോഷത്തിലേക്ക് നുഴഞ്ഞുകയറി ലോകകപ്പ് ട്രോഫി കൈയിലെടുത്ത് ചുംബിച്ച സാള്‍ട്ട് ബേയുടെ പ്രവര്‍ത്തി വന്‍ വിവാദമായിരുന്നു. ഫിഫ നിയമങ്ങള്‍ പ്രകാരം ലോകകപ്പ് ട്രോഫി ടൂര്‍ണമെന്റ് ജേതാക്കള്‍ക്കും ഫിഫ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രത്തലവന്‍മാര്‍ക്കും മാത്രമേ കൈ കൊണ്ട് തൊടാന്‍ പാടുള്ളൂ. ഇത് മറികടന്നാണ് ഗോക്‌സെ വിശ്വകിരീടം കൈയിലെടുത്തത്.ഇതിന്റെ ചിത്രങ്ങളും വിഡിയോയും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. വിവാദമായതോടെയാണ് അന്വേഷണം.














