അനവധി അനുകൂല്യങ്ങളുമായി ഫെഡറല്‍ ബാങ്ക് സ്റ്റെല്ലര്‍ സേവിങ്‌സ് അക്കൗണ്ട്

കൊച്ചി: വ്യക്തിഗത ബാങ്കിങ് അനുഭവത്തിന് പുതുമ നല്‍കുന്ന സ്റ്റെല്ലര്‍ സേവിങ്‌സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്. കൂടുതല്‍ ഫീച്ചറുകളും സമാനതകളില്ലാത്ത അനുകൂല്യങ്ങളും ചേർന്ന സ്റ്റെല്ലര്‍ അക്കൗണ്ട് ബാങ്കിങ് രംഗത്ത് വിപ്ലവകരമായ ചുവടാണ്. ഇടപാടുകാരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമായ രീതിയില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സേവനങ്ങളാണ് സ്റ്റെല്ലര്‍ സേവിങ്‌സ് അക്കൗണ്ട് നല്‍കുന്നത്.

ഇടപാടുകാരുടെ മാനസിക, ശാരീരിക ആരോഗ്യ ക്ഷേമത്തിന് മുന്‍ഗണന നല്‍കി ഒരു വര്‍ഷത്തെ വെല്‍നസ് പ്ലാന്‍, അപ്രതീക്ഷിത പ്രതിസന്ധി ഘട്ടങ്ങളില്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ് കവറേജ്, ഓരോ ഘട്ടങ്ങളിലും ലഭിക്കുന്ന സവിശേഷ അനകൂല്യങ്ങളും അവകാശങ്ങളും, ഓരോ ഇടപാടിനും ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍, യാത്ര, ഇലക്ട്രോണിക്‌സ്, വസ്ത്രം എന്നീ പര്‍ച്ചേസുകളില്‍ ഡെബിറ്റ് കാര്‍ഡിന്‍മേല്‍ റിവാഡ് പോയിന്റുകള്‍, പ്രകൃതി-സൗഹൃദ ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവയാണ് സ്റ്റെല്ലര്‍ അക്കൗണ്ടിന്റെ സവിശേഷതകൾ.

ഇടപാടുകാർക്ക് ഏറ്റവും മകിച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ഫെഡറല്‍ ബാങ്കിന്റെ തത്വശാസ്ത്രം. സാമ്പത്തിക ക്ഷേമ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇടപാടുകാരെ ശാക്തീകരിക്കുക എന്നത് ഇതിന്റെ ഒരു ഭാഗമാണ്. കൂടുതല്‍ സമഗ്രമായ സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. തീര്‍ച്ചയായും ഇടപാടുകാരുടെ പ്രതീക്ഷകളെ മറികടക്കുകയും അവരുടെ ബാങ്കിങ് അനുഭവങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്ന സേവനമാണ് സ്റ്റെല്ലര്‍, ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

എല്ലാ ഫെഡറല്‍ ബാങ്ക് ശാഖകളിലും നിലവിലെ ഇടപാടുകാർക്കും പുതിയ ഇടപാടുകാർക്കും സ്റ്റെല്ലര്‍ സേവിങ്‌സ് അക്കൗണ്ട് സേവനം ലഭിക്കുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *