വെങ്ങോല പഞ്ചായത്തിന് ആംബുലൻസ് നൽകി ഫെഡറൽ ബാങ്ക്


പെരുമ്പാവൂർ: ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തി വെങ്ങോല ഗ്രാമപഞ്ചായത്തിലേക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസ് നൽകി. പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും എറണാകുളം സോണൽ മേധാവിയുമായ കുര്യാക്കോസ് കോനിലിന്റെ പക്കൽ നിന്ന് ബെന്നി ബെഹനാൻ എം പി താക്കോൽ ഏറ്റുവാങ്ങി. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആംബുലൻസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ബാങ്കിന്റെ മൂവാറ്റുപുഴ റീജിയണൽ മേധാവി ടൈനി ദേവ് കെ, വെങ്ങോല ബ്രാഞ്ച് മാനേജർ ബിപിൻ ടി ജേക്കബ്, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ, സെക്രട്ടറി പി. എ. മുഹമ്മദ് ഹാഷിം, ജില്ലാ പഞ്ചായത്തംഗം പി. എം. നാസർ, തുടങ്ങിയവർ പങ്കെടുത്തു.




Sharing is Caring