പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു


പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു. സെർവിക്കൽ ക്യാൻസറിനെ തുടർന്നാണ് താരം മരണപ്പെട്ടത്. 32 വയസുകാരിയായ താരത്തിൻ്റെ മാനേജർ താരത്തിൻ്റെ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചു. 2013ൽ നാഷ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച പൂനം ലോക്ക് അപ്പ് എന്ന റിയാലിറ്റി ഷോയിലാണ് അവസാനം പ്രതൂക്ഷപ്പെട്ടത്.കുറച്ചുനാൾ മുൻപ് തന്നെ താരത്തിന് ക്യാൻസർ സ്ഥിരീകരിച്ചിരുന്നു എന്ന് മാനേജർ പരുൾ ചൗള പറഞ്ഞതായി ഇന്ത്യ ടുഡേ അറിയിച്ചു.


ക്യാൻസർ അവസാന ഘട്ടത്തിലായിരുന്നു. സ്വദേശമായ ഉത്തർ പ്രദേശിൽ വച്ചാണ് മരണപ്പെട്ടത് എന്നും മാനേജറെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. എന്നാൽ, മൂന്ന് ദിവസം മുൻപ് മുംബൈയിൽ വച്ച് താരത്തെ കണ്ടു എന്ന് ചിലർ ഈ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമൻ്റ് ചെയ്തിട്ടുണ്ട്.




Sharing is Caring