അമ്മയ്ക്കെതിരായ വ്യാജ വാര്‍ത്തകള്‍ വിഷമമുണ്ടാക്കി: നടി മീനയുടെ മകള്‍ നൈനിക

ചെന്നൈ> അമ്മയ്ക്കെതിരെ വ്യാജ വാര്ത്തകള് സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചലച്ചിത്രതാരം മീനയുടെ മകള് നൈനിക.മീനയുടെ അഭിനയ ജീവിതത്തിന്റെ നാല്പ്പതാം വര്ഷം ആഘോഷിക്കുന്ന ബിഹൈന്ഡ് വുഡ്സിന്റെ ചടങ്ങിനിടെയായിരുന്നു വീഡിയോയിലൂടെ നൈനികയുടെ പ്രതികരണം.

തന്റെ അച്ഛന് മരിച്ചതിനു ശേഷം അമ്മയ്ക്കെതിരെ ധാരാളം വ്യാജ വാര്ത്തകള് പുറത്തുവരുന്നുണ്ട്. അത് തനിക്ക് വിഷമമുണ്ടാക്കുന്നുണ്ട്. അമ്മ രണ്ടാമത് ഗര്ഭിണിയാണെന്ന വാര്ത്തകള് വരെ വന്നു. അഭിനേത്രി മാത്രമല്ല അമ്മ ഒരു മനുഷ്യസ്ത്രീ കൂടിയാണ്. വാര്ത്തകള് കാണുമ്ബോള് വിഷമം ഉണ്ടാകാറുണ്ടെങ്കിലും അമ്മ പ്രതികരിക്കാറില്ലെന്നും നൈനിക പറയുന്നുണ്ട്.വളരെ അപ്രതീക്ഷിതമായാണ് ചടങ്ങിനിടെ വീഡിയോയുമായി നൈനിക എത്തിയത്.

വിദ്യാസാഗറിന്റെ മരണത്തിനു ശേഷമുള്ള മീനയെ പറ്റി സംസാരിച്ച നൈനിക തന്നെ ഓര്ത്തെങ്കിലും ഇത്തരം പ്രചരണങ്ങള് അവസാനിപ്പിക്കു എന്നു പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. അധികം തുറന്നു സംസാരിക്കുന്ന ആളല്ല മകള് എന്നും കാര്യങ്ങളെ ഇത്ര ആഴത്തില് മകള് മനസിലാക്കിയതില് സന്തോഷമുണ്ടെന്നുമായിരുന്നു മീനയുടെ പ്രതികരണം

Spread the love

Leave a Reply

Your email address will not be published. Required fields are marked *