തൃശൂരിൽ കോഴിഫാമിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഇവിടെ നിന്ന് 2500 ലിറ്റർ സ്‌പിരിറ്റും 15,000 കുപ്പി വ്യാജ വിദേശ മദ്യവും പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി മുൻ പഞ്ചായത്തംഗം കെപിഎസി ലാൽ, കൂട്ടാളി കട്ടപ്പന സ്വദേശി ലോറൻസ് (52) എന്നിവരാണ് അറസ്റ്റിലായത്.അറസ്റ്റിലായ ലാൽ നാടക നടൻ കൂടിയാണ്. കോഴി ഫാമിന്റെ മറവിലായിരുന്നു വ്യാജ മദ്യ നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
കോഴിത്തീറ്റയും മറ്റും വയ്ക്കുന്ന മുറിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് വ്യാജ മദ്യം സൂക്ഷിച്ചിരുന്നത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.













