തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ പുള്ളിപ്പുലി ഇറങ്ങി. ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം. പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്തായി പൊലീസുകാരാണ് പുള്ളിപ്പുലിയെ കണ്ടത്. റോഡിലൂടെ കാടിലേക്ക് കയറി പോകുകയായിരുന്നു. ഉടൻ തന്നെ പൊലീസ് വനം വകുപ്പിനെ വിവരം അറിയിച്ചു.
വനം വകുപ്പ് സ്ഥലത്തെത്തി തിരഞ്ഞെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സ്ഥലത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം തുടരുകയാണ്. ക്രിസ്മസ് അവധി ആയതിനാൽ പൊന്മുടിയിൽ വിനോദ സഞ്ചാരികള്‍ കൂടുതലാണ്. ഈ സാഹചര്യത്തിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം ഏറെ ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്.














