വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്;അനില്‍കുമാറിന്റെ ആരോപണങ്ങള്‍ തള്ളി ആശുപത്രി സൂപ്രണ്ട്


ജനിക്കാത്ത കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ അനില്‍കുമാറിന്റെ ആരോപണങ്ങള്‍ തള്ളി ആശുപത്രി സൂപ്രണ്ട് ഗണേഷ് മോഹന്‍. അനില്‍കുമാറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് ഗണേഷ് മോഹന്‍ പ്രതികരിച്ചു.സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ താന്‍ നിര്‍ദേശം കൊടുത്തിട്ടില്ല. താനാണ് തട്ടിപ്പ് കണ്ടെത്തിയത്. അനില്‍കുമാര്‍ ചെയ്തത് ഗുരുതര തെറ്റാണെന്നും തന്റെ കാല് പിടിച്ച് കെഞ്ചിയെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു.


ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിച്ചോളൂ. ഏത് ആരോപണവും നേരിടാന്‍ താന്‍ തയ്യാറാണ്. കളമശേരി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ടുപോകും.‘വിഷയത്തില്‍ തനിക്കൊരു പങ്കുമില്ല. ആരെക്കൊണ്ട് വേണമെങ്കിലും അന്വേഷിക്കാം. ഈ സംഭവം ആദ്യം കണ്ടെത്തിയത് താനാണ്. തെളിവ് ശേഖരിച്ചതും പരാതി നല്‍കിയതും ഞാനാണ്. ഈ എന്നെയാണ് ബ്ലാക്‌മെയില്‍ ചെയ്യുന്നത്. ഈ നാട്ടിലെ പൗരനായ ഞാന്‍ നിയമസംവിധാനങ്ങളില്‍ വിശ്വസിക്കുവന്നയാളാണ്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്’. സൂപ്രണ്ട് പ്രതികരിച്ചു.




Sharing is Caring