വ്യാജ റിപ്പോര്‍ട്ടുകള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു ; ഗൂഗിളിന് വമ്പന്‍ പിഴ ചുമത്തി റഷ്യ

ഗൂഗിളിന് പിഴ ചുമത്തി റഷ്യ. യുക്രൈനിലെ യുദ്ധത്തെയും മറ്റ് ഉള്ളടക്കത്തെയും കുറിച്ചുള്ള വ്യാജ റിപ്പോര്‍ട്ടുകള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പിഴ ഈടാക്കിയത്.

ഗൂഗിളിന് 21.1 ബില്യണ്‍ റൂബിളാണ് ($373 മില്യണ്‍; 301 മില്യണ്‍) പിഴയായി ചുമത്തിയിരിക്കുന്നത്.
റഷ്യയുടെ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ‘വ്യാജ’ റിപ്പോര്‍ട്ടുകളും പ്രതിഷേധിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഫേക്ക് റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുന്നുവെന്നാണ് രാജ്യത്തിന്റെ കമ്മ്യൂണിക്കേഷന്‍ റെഗുലേറ്റര്‍ റോസ്‌കോംനാഡ്‌സോര്‍ പറയുന്നത്. ഗൂഗിള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *