കൊയിലാണ്ടി റേഞ്ച് പരിധിയിൽ എക്സൈസ് സംഘം 645 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു


കൊയിലാണ്ടി റേഞ്ച് പരിധിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ 645 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു.തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.

വ്യാജമദ്യം പിടികൂടുന്നതിനായി എക്സൈസ് സംഘം ചേലിയ, മന്ദമംഗലം ബീച്ച് പന്തലായനി കോട്ടക്കുന്ന്മല എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് വാഷ് കണ്ടെടുത്തത്. ചേലിയ ഇലാഹിയ കോളേജിനടുത്ത് നിന്നും 185 ലിറ്റർ വാഷും, പന്തലായനി കോട്ടക്കുന്ന് മലയിൽ നിന്ന് 140 ലിറ്റർ വാഷും, അരിക്കുളം കണ്ണമ്പത്ത് ഭാഗത്ത് നിന്നും 80 ലിറ്റർ വാഷും, മന്ദമംഗലം ബീച്ചിനടുത്തുള്ള ആൾ സഞ്ചാരമില്ലാത്ത സ്ഥലത്തുനിന്നും 240 ലിറ്റർ വാഷുമാണ് കണ്ടെടുത്തത്.


വ്യാജവാറ്റിനെതിരെ റെയിഡുകൾ ശക്തമാക്കുമെന്ന് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പി സുരേഷ് അറിയിച്ചു.വ്യാജമദ്യവേട്ടയിൽ പ്രിവന്റീവ് ഓഫീസർമാരായ ഇ.പി.വിനോദ് കുമാർ, എം. ഹാരിസ്
സിവിൽ എക്സൈസ് ഓഫീസർമാരായ സോനേഷ് കുമാർ, നിഖിൽ, വിജിനീഷ്, വിചിത്രൻ ഷംസുദ്ദീൻ, എക്സൈസ് ഡ്രൈവർ പ്രഭീഷ് എന്നിവർ പങ്കെടുത്തു.




Sharing is Caring