സുഡാനില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഏയ്ഡന്‍ ഒഹര ആക്രമിക്കപ്പെട്ടു

ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്ന സുഡാനില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഏയ്ഡന്‍ ഒഹര ആക്രമിക്കപ്പെട്ടു.

ഹര്‍തൂമിലെ വസതിയില്‍ വച്ചാണ് ആക്രമണം നടന്നത്. അദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സുഡാന്‍ കലുഷിതമാണ്. ആഭ്യന്തര കലാപത്തില്‍ ഇതുവരെ 185 ഓളം പേരാണ് കൊല്ലപ്പെട്ടത്. 1500 ഓളം പേര്‍ക്ക് പരുക്കേറ്റു. ആശുപത്രികളും ജനവാസ കേന്ദ്രങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ട്. സ്‌കൂളുകളിലും ഓഫിസുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിഷയം ചര്‍ച്ചചെയ്യാന്‍ ഐക്യരാഷ്ട്രസഭ അടിയന്തര യോഗം ചേര്‍ന്നിരുന്നു.

2021 ഒക്ടോബറിലെ അട്ടിമറിക്ക് പിന്നാലെ സുഡാനിലെ ഭരണം നിയന്ത്രിക്കുന്നത് സൈനിക ജനറല്‍മാരുടെ കൗണ്‍സിലാണ്. ഇതില്‍ പ്രധാനപ്പെട്ട രണ്ട് ജനറല്‍മാരുടെ അഭിപ്രായ വ്യത്യാസമാണ് സുഡാനിലെ നിലനിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം.

സൈന്യത്തലവനും നിലവില്‍ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തിരിക്കുകയും ചെയ്യുന്ന ജനറല്‍ അബ്ദല്‍ ഫത്താ അല്‍ ബുര്‍ഹാനും ആര്‍എഫ്‌എഫിന്റെ തലവന്‍ ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡഗാലോയും തമ്മിലാണ് പ്രശ്‌നങ്ങള്‍. ഒരു ലക്ഷത്തോളം വരുന്ന ആര്‍എസ്‌എഫ് ഭടന്മാരെ സൈന്യത്തിലേക്ക് ചേര്‍ക്കാനുള്ള പദ്ധതിയെച്ചൊലിയാണ് കലാപം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *