പണനയവുമായി ബന്ധപ്പെട്ട് ഇസാഫ് ബാങ്കിന്റെ പ്രസ്താവന


“പ്രധാന പലിശ നിരക്കുകൾക്ക് മാറ്റമില്ലാതെ, പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ച പുതിയ പണനയം. പണപ്പെരുപ്പം നാല് ശതമാനത്തിലേക്ക് കുറയ്ക്കുക എന്നതാണ് ആർ ബി ഐയുടെ ലക്ഷ്യം. രാജ്യത്ത് ഭക്ഷ്യ വസ്തുക്കളുടെ ഉയർന്ന വില നിലനിൽക്കുന്ന സാഹചര്യത്തിൽ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും.

സാമ്പത്തിക വ്യവസ്ഥയുടെ സുസ്ഥിരമായ വികാസം ലക്ഷ്യമിട്ടുള്ള നയപ്രഖ്യാപനത്തിലൂടെ വായ്പാ വളർച്ചയിലും കാര്യമായ പുരോഗതിയുണ്ടാകും. നഗര- ഗ്രാമ വ്യത്യാസമില്ലാതെ വായ്പാ വളർച്ച നേടുന്നത് സാമ്പത്തിക മേഖലയ്ക്ക് പുത്തനുണർവ് നൽകും. ചുരുക്കത്തിൽ, സാമ്പത്തികേതര മേഖലയിലുൾപ്പടെ കോർപറേറ്റുകൾക്ക് സുസ്ഥിര വളർച്ച കൈവരിക്കാൻ ഉതകുന്ന പണനയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.”- കെ പോൾ തോമസ്, എംഡി ആന്റ് സിഇഒ, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്




Sharing is Caring