ഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ നിതീഷ് റാണ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നു നിതീഷ് റാണ അറിയിച്ചു. പകരം ഒരാള്‍ ചുമതല ഏൽക്കും വരെ പബ്ലിക് പ്രോസിക്യൂട്ടറായി തുടരുമെന്നും നിതീഷ് റാണ പറഞ്ഞു .
2015 മുതൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.പി.ചിദംബരം , ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, ടി.എം.സിയുടെ അഭിഷേക് ബാനർജി, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര എന്നിവർക്കെതിരായ കേസുകൾ ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ റാണ പ്രോസിക്യൂട്ടറായി എത്തിയിരുന്നു.














