ഇന്ത്യക്ക് അഭിമാനമായി ‘ദ എലിഫന്റ് വിസ്പറേഴ്‌സ്’. 14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ഓസ്‌കര്‍ എത്തുന്നത്.കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘എലിഫന്റ് വിസ്പറേഴ്‌സ്’
മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്‍ ബെല്ല ദമ്ബതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്ററി. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവര്‍ വളര്‍ത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. നാല്‍പ്പത് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

തമിഴ്നാട്ടിലെ മുതുമലൈ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രഘു, അമ്മു എന്നീ രണ്ട് കുട്ടിയാനകളെ സ്വന്തം കുട്ടികളെ പോലെ പരിപാലിക്കുന്ന ബൊമ്മി, ബെല്ലി എന്നിവരുടെ ജീവതമാണ് ഡോക്യുമെന്ററി സംസാരിക്കുന്നത്.
ഹൗള്‍ഔട്ട്, ദി മാര്‍ത്ത മിച്ചല്‍ എഫക്‌ട്, സ്ട്രേഞ്ചര്‍ അറ്റ് ദി ഗേറ്റ്, ഹൗ ഡു യു മെഷര്‍ അ ഇയര്‍ എന്നീ ഡേോക്യുമെന്ററികളോടാണ് എലിഫന്റ് വിസ്പറേഴ്‌സ് മത്സരിച്ചത്. സംവിധായിക കാര്‍ത്തിക്കി ഗോണ്‍സാല്‍വസും നിര്‍മ്മാതാവ് ഗുനീത് മോംഗയുമാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.













