രാജ്യം കടുത്ത ഊർജ പ്രതിസന്ധി നേരിടുന്നതിനിടയിൽ ആശങ്കയിൽ രാജ്യ തലസ്ഥാനം.

രാജ്യം കടുത്ത ഊർജ പ്രതിസന്ധി നേരിടുന്നതിനിടയിൽ ആശങ്കയിൽ രാജ്യ തലസ്ഥാനം. ദില്ലിയിൽ(delhi) കൊടും ചൂടാണ് അനുഭവപ്പെടുന്നത്. താപനില 45 ഡിഗ്രിക്ക് മുകളിലാണ്. അതേസമയം കൽക്കരി വിതരണത്തിന് കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ഉപയോഗിക്കാൻ തീരുമാനമായി.
കൽക്കരി(coal) പ്രതിസന്ധിയെ തുടർന്ന് രാജസ്ഥാനിലും പവർകട്ട് പ്രഖ്യാപിച്ചു. ഗ്രാമങ്ങളിൽ മൂന്ന് മണിക്കൂർ വരെയാണ് പവർ കട്ട്. എന്നാൽ ഏഴ് മണിക്കൂർ വരെ അപ്രഖ്യാപിത പവർകട്ട് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വലിയ പ്രതിസന്ധിയെന്ന് രാജസ്ഥാൻ വൈദ്യുതി മന്ത്രി പറയുന്നു.
യുപിയിലും ആന്ധ്രയിലും ഇതേ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
കേന്ദ്ര പൂളിൽനിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞതിനെത്തുടർന്ന്‌ സംസ്ഥാനത്ത് വൈകിട്ട് 6.30 മുതൽ രാത്രി 11.30 വരെ 15 മിനുട്ട്‌ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ലോഡ്ഷെഡിങ് ഒഴിവാക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി അഭ്യർഥിച്ചു.
വിഹിതത്തിൽ 400 മുതൽ 500 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ കുറഞ്ഞത്‌. ഈ സാഹചര്യത്തിലാണ്‌ ഉയർന്ന ഉപയോഗസമയത്ത് ക്രമീകരണം ഏർപ്പെടുത്തിയത്. ഇത്‌ വെള്ളിയും തുടരും. ആശുപത്രി അടക്കമുള്ള അവശ്യ സർവീസുകളെയും നഗരപ്രദേശങ്ങളെയും നിയന്ത്രണത്തിൽനിന്ന്‌ ഒഴിവാക്കി. രണ്ട്‌ ദിവസത്തിനുള്ളിൽ സാധാരണ നിലയിലാകുമെന്ന്‌ കെഎസ്‌ഇബി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *