ലൈഫ് മിഷന്‍ കേസില്‍ എംഎ യൂസഫലിക്ക് ഇ ഡി നോട്ടീസ്


തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യുസഫ് അലിയുടെ മൊഴി രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടിസ് നല്‍കി.
മറ്റന്നാള്‍ ഹാജരാകാനാണ് നിര്‍ദേശം. അതിനിടെ സ്വപ്‍ന സുരേഷിന്റെ പരാതിയില്‍ വിജേഷ് പിള്ളയ്ക്ക് എതിരെ കര്‍ണാടക പൊലീസ് FIR രജിസ്റ്റര്‍ ചെയ്തു.


ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.


പ്രളയബാധിതര്‍ക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തില്‍ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്.



Sharing is Caring