പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുക്കേസില്‍ കോണ്‍ഗ്രസ് നേതാവിനെ ഇഡി അറസ്റ്റ് ചെയ്തു


വയനാട് ജില്ലയിലെ പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുക്കേസില്‍ കോണ്‍ഗ്രസ് നേതാവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സജീവന്‍ കൊല്ലപ്പിളളിയാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ സജീവനെ സെപ്റ്റംബര്‍ 30 വരെ ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടു.


ഇന്നലെ കോഴിക്കോട്ടും മലപ്പുറത്തും അടക്കം ഇ ഡി പരിശോധന നടത്തിയിരുന്നു.കെ കെ അബ്രഹാം, സേവാദള്‍ ജില്ലാ വൈസ്ചെയര്‍മാനായിരുന്ന കൊല്ലപ്പള്ളി സജീവന്‍, ബാങ്ക് മുന്‍ സെക്രട്ടറി രമാദേവി, ജീവനക്കാരനായിരുന്ന പി യു തോമസ് എന്നിവരുടെ വീടുകള്‍ നേരത്തെ ഇഡി റെയ്ഡ് ചെയ്തിരുന്നു.


കേസില്‍ മുന്‍പ് വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ കെപിസിസി ഭാരവാഹി കെ കെ എബ്രഹാമിന്റെ വിശ്വസ്തനാണ് അറസ്റ്റിലായ സജീവന്‍ കൊല്ലപ്പള്ളി. കേസില്‍ ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് പ്രതികള്‍. തുച്ഛമായ വിലയുള്ള ഭൂമിയ്ക്ക് ബിനാമി വായ്പകള്‍ അനുവദിച്ച് കോടികള്‍ തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ഭാരവാഹിയുമായ കെ കെ എബ്രഹാമാണ് ഒന്നാം പ്രതി.



Sharing is Caring