റെയില്‍വേ സ്റ്റേഷനില്‍ ഫോട്ടോഗ്രാഫിയും വീഡിയോയും നിരോധിച്ച് ഈസ്റ്റേണ്‍ റെയില്‍വേ


train

റെയില്‍വേ സ്റ്റേഷനുകളില്‍ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് ഒഴിവാക്കണമെന്ന് ബ്ലോഗര്‍മാരോടും യൂട്യൂബര്‍മാരോടും ആവശ്യപ്പെട്ട് ഈസ്റ്റേണ്‍ റെയില്‍വേ. തങ്ങളുടെ അധികാരപരിധിയിലുള്ള സ്റ്റേഷനുകളുടെ വിശദമായ ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍ എന്നിവ എടുക്കരുതെന്ന് ഈസ്റ്റേണ്‍ റെയില്‍വേ എല്ലാ വ്‌ളോഗര്‍മാരോടും യൂട്യൂബര്‍മാരോടും അഭ്യര്‍ത്ഥിച്ചു. ദേശീയ സുരക്ഷയുടെ താല്‍പര്യ പ്രകാരമാണ് ഈ അറിയിപ്പ്.


പാകിസ്ഥാനുവേണ്ടി ചാരവൃത്തി ആരോപിച്ച് ഹരിയാനയിലെ ജ്യോതി മല്‍ഹോത്ര എന്ന യൂട്യൂബര്‍ അറസ്റ്റിലായതിന് ദിവസങ്ങള്‍ക്കകമാണ് റെയില്‍വേയുടെ ഈ നടപടി.


ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിരീക്ഷണം വര്‍ധിപ്പിക്കണമെന്നും പ്രധാന സ്റ്റേഷനുകളുടെ വിശദമായ ഫോട്ടോകള്‍ ആര്‍ക്കും എടുക്കാന്‍ കഴിയുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. സ്റ്റേഷന്‍ പരിസരത്തിന്റെയും പ്ലാറ്റ്ഫോമുകളുടെയും ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനും നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്ന് ഈസ്റ്റേണ്‍ റെയില്‍വേ വക്താവ് പറഞ്ഞു.



Sharing is Caring