കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയിലെ ഭൂചലനം. പ്രകമ്ബനത്തിനിടെ ഭയന്ന് ബഹുനിലകെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ ഒരു സ്ത്രീ മരിച്ചു.
മറ്റ് ആളപായമോ ഗുരുതരമായ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ സമയം, വ്യാഴാഴ്ച രാത്രി 10.34ഓടെയായിരുന്നു ഭൂചലനം. ബൊഗോട്ടയില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്ക് കിഴക്കായുള്ള എല്‍ കാല്‍വാരിയോ പട്ടണമാണ് പ്രഭവകേന്ദ്രം. 5.9, 4.8 തീവ്രതകളിലെ തുടര്‍ ചലനങ്ങളും മേഖലയില്‍ രേഖപ്പെടുത്തി.














