ഒമ്പതാം ക്ലാസുകാരിയോട് അശ്ലീല ചുവയോടെ സംസാരിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍


ഒമ്പതാം ക്ലാസുകാരിയോട് മൊബൈല്‍ ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ കണ്ണവം ഡിവൈഎഫ്‌ഐ മേഖല ട്രഷററായ കെ കെ വിഷ്ണു ആണ് അറസ്റ്റിലായത്.


പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കുട്ടിയെ ഇയാള്‍ സ്ഥിരമായി ഫോണില്‍ വിളിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ മാതാപിതാക്കള്‍ കാര്യങ്ങള്‍ അന്വേഷിച്ചു.


തുടര്‍ന്ന് കുട്ടിയോട് ഇയാള്‍ അശ്ലീല കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് മനസിലാക്കിയതോടെയാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.



Sharing is Caring