ഡ്വെയ്ന്‍ ‘ദ റോക്ക്’ ജോണ്‍സന്റെ ബ്ലാക്ക് ആദം ബോക്‌സ് ഓഫീസില്‍ 300 മില്യണ്‍ ഡോളര്‍ കടന്നു


ഡ്വെയ്ന്‍ ‘ദ റോക്ക്’ ജോണ്‍സന്റെ ഡിസി സൂപ്പര്‍ഹീറോ ചിത്രമായ ബ്ലാക്ക് ആദം ആഗോള ബോക്‌സ് ഓഫീസില്‍ 300 മില്യണ്‍ ഡോളര്‍ തികച്ചു.മൂന്ന് മാസം തുടര്‍ച്ചയായി ബോക്‌സ് ഓഫീസില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞു. ആഗോള വില്‍പ്പനയില്‍ 320 മില്യണ്‍ ഡോളര്‍ നേടിയ ചിത്രം ആഭ്യന്തര ടിക്കറ്റ് വില്‍പ്പനയില്‍ 137.4 ദശലക്ഷം ഡോളര്‍ കടന്നു.


200 മില്യണ്‍ ഡോളര്‍ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം 2006 മുതല്‍ നിര്‍മ്മാണത്തിലാണ്, ഡ്വെയ്ന്‍ ജോണ്‍സണാണ് നായകനായി എത്തുന്നത്. 2019 ലെ ഷാസാം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ബ്ലാക്ക് ആദം, നിലവില്‍ 366 മില്യണ്‍ ഡോളറുള്ള ഷാസാമിന്റെ ആഗോള ബോക്‌സ് ഓഫീസിനെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.




Sharing is Caring