ദുല്‍ഖര്‍ സല്‍മാന്‍-ടിനു പാപ്പച്ചന്‍ കോമ്പോയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു

ദുല്‍ഖര്‍ സല്‍മാന്‍-ടിനു പാപ്പച്ചന്‍ കോമ്പോയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസ് ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം ടിനു പാപ്പച്ചന്‍ പങ്കുവച്ചത്.‘ചാവേര്‍’ ആണ് അടുത്തതായി റിലീസിന് ഒരുങ്ങുന്ന ടിനു പാപ്പച്ചന്‍ ചിത്രം. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജോയ് മാത്യുവിന്റേതാണ് രചന.

അതേസമയം, ‘കിംഗ് ഓഫ് കൊത്ത’ ആണ് ദുല്‍ഖറിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ഓണത്തിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം?ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം -നിമീഷ് രവി, സ്‌ക്രിപ്റ്റ് -അഭിലാഷ് എന്‍ ചന്ദ്രന്‍.എഡിറ്റര്‍ -ശ്യാം ശശിധരന്‍, മേക്കപ്പ് -റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം -പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ -ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ദീപക് പരമേശ്വരന്‍. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *