തലശേരിയിലെ ഇരട്ട കൊലപാതകത്തിന് പിന്നിൽ ലഹരിമാഫിയ സംഘം :എം.വി ജയരാജൻ

പാർട്ടി പ്രവർത്തകരായത​ല​ശേ​രി​യി​ലെ ചി​റ​മ്മ​ല്‍ കെ. ​ഖാ​ലി​ദി​നെ​യും പി. ​ഷ​മീ​റി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത് ല​ഹ​രി മാ​ഫി​യ സം​ഘ​മാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ. ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി ചെ​റു​പ്പ​ക്കാ​രെ വ​ഴി​തെ​റ്റി​ക്കു​ന്ന ജാ​ക്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​നെ​തി​രെ കൊ​ല്ല​പ്പെ​ട്ട​വ​രും പ​രി​ക്കു പ​റ്റി​യ​വ​രും പ്ര​തി​ക​രി​ച്ചി​രു​ന്നു. അ​തി​നോ​ടു​ള്ള പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ എ​ത്തി​ച്ച​ത്.

ര​ണ്ടു​പേ​രു​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​തി​ല്‍ നാ​ടാ​കെ ദുഃ​ഖ​ത്തി​ലാ​ണ്. ര​ണ്ടു കു​ടും​ബ​ങ്ങ​ള്‍​ക്കും അ​വ​രു​ടെ ആ​ശ്ര​യ​ങ്ങ​ള്‍ ആ​ണ് ഇ​ല്ലാ​താ​യ​ത്. ല​ഹ​രി വി​ല്പ​ന ന​ട​ത്തു​ന്ന കൊ​ല​യാ​ളി​ക​ള്‍ പെ​ട്ടെ​ന്നാ​ണ് സ​മ്പ​ന്ന​രാ​യ​ത്. പ​ണ​ത്തോ​ടു​ള്ള ആ​ര്‍​ത്തി​യാ​ണ് ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ ഇ​വ​രെ പ്രേ​രി​പ്പി​ച്ച​ത്. അ​താ​വ​ട്ടെ പു​തു​ത​ല​മു​റ​യെ വ​ഴി​തെ​റ്റി​ക്കു​ന്ന​താ​ണ്.

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ല​ഹ​രി വി​രു​ദ്ധ പ്ര​സ്ഥാ​നം ആ​രം​ഭി​ച്ച​പ്പോ​ള്‍ രാ​ഷ്‌‌​ട്രീ​യ​ത്തി​ന​തീ​ത​മാ​യി ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ച്ചു. എ​ന്നാ​ല്‍ ല​ഹ​രി​മാ​ഫി​യ സം​ഘ​ത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന​വ​രെ ഇ​ല്ലാ​താ​ക്കാ​ന്‍ ഗു​ണ്ടാ​സം​ഘ​ത്തെ സൃ​ഷ്ടി​ക്കു​ക​യാ​ണെന്നും ജയരാജൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *