ഡോ ജെപീസ് ക്ലാസ്സസും മീഡിയാക്ലബ്ബ് കൊയിലാണ്ടിയും സംയുക്തമായി കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും എസ്എസ്എല്‍സി ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു


ഡോ ജെപീസ് ക്ലാസ്സസും മീഡിയാക്ലബ്ബ് കൊയിലാണ്ടിയും സംയുക്തമായി കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും എസ്എസ്എല്‍സി ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. എം.എല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡോ ജെപീസ് ക്ലാസ്സസ് മാനേജര്‍ ശരത്ത് അദ്ധ്യക്ഷത വഹിച്ചു. കേരളപത്രപ്രവര്‍ത്തക അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് സെക്രട്ടറി സി.കെ ആനന്ദന്‍ സ്വാഗതം പറഞ്ഞു.

കൊയിലാണ്ടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി രമേശന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എം പ്രസാദ്, എന്‍ വി ബാലകൃഷ്ണന്‍, സുനില്‍കുമാര്‍, ഡോ ജെപീസ് ക്ലാസ്സസ് ഡയറക്ടര്‍ ഡോ.ഇര്‍ഫാദ്, കോര്‍ഡിനേറ്റര്‍ ജെപീസ്സ് ക്ലാസ്സസ് വിഘ്‌നേഷ് പുരുഷോത്തമന്‍, ഷിനോജ് എന്നിവര്‍ സംസാരിച്ചു.

മോട്ടിവേഷന്‍ സ്പീക്കര്‍ അനസ്, ഡോ ജെപീസ് ക്ലാസ്സസ് മാനേജിങ് ഡയറക്ടര്‍ ഡോ. ജിപിന്‍ലാല്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ ഉന്നതവിജയികളെ ഉപഹാരം നല്‍കി ആദരിച്ചു.




Sharing is Caring