ഡോ. കെ. എസ്. രാധാകൃഷ്ണന് ഇസ്ലാമിക് ഭീകരന്റെ വധഭീഷണി

എറണാകുളം:ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണന് ഇസ്ലാമിക് ഭീകരന്‍ എന്ന് അവകാശപ്പെട്ടയാള്‍ മൊബൈല്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് പരാതി. ഇന്ന് രാവിലെ 11.28നാണ് യു എ ഇയില്‍ നിന്നും വധഭീഷണി ഉണ്ടായത്. 971556443094 എന്ന നമ്പരില്‍ നിന്നാണ് വധഭീഷണി ഉണ്ടായത്. വൃത്തികെട്ട വാക്കുകളുപയോഗിച്ച് ആക്രോശിച്ച ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. 11.32നും 12.14നും ഈ നമ്പരില്‍ നിന്നും വീണ്ടും ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഡോ. കെ. എസ്. രാധാകൃഷ്ണന്‍ ഇമെയിലില്‍ പരാതി നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *