ഡോ. വന്ദന ദാസിൻ്റെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാരുടെ സംഘടനകള്‍

ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാരുടെ സംഘടനകള്‍. ഐഎംഎയുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ കെജിഎംഒഎയും സമരം ഇന്നും തുടരുമെന്ന് അറിയിച്ചു. ചീഫ് സെക്രട്ടറിയുമായി ഇന്നലെ ഡോക്ടര്‍മാരുടെ സംഘടനകള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്.പുതിയ നിയമം ഓര്‍ഡിനന്‍സായി കൊണ്ടുവരുന്നത് ഉള്‍പ്പടെ 8 ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വിഐപി ഡ്യൂട്ടി ബഹിഷ്‌കരിക്കുന്നതിനാണ് കെജിഎംഒഎയുടെ തീരുമാനം. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 10.30 നാണ് ചര്‍ച്ച നടക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *