കലാഭവന്‍ മണിയുടെ പേരില്‍ വഞ്ചിക്കപ്പെടരുത്, മുന്നറിയിപ്പുമായി നാദിര്‍ഷാ


സംവിധായകന്‍ ഗായകന്‍ നടന്‍ എന്നീ നിലകളില്‍ തിളങ്ങിയ നാദിര്‍ഷ മലയാളികളുടെ പ്രിയ താരമാണ്. ഇന്നലെ സോഷ്യല്‍മീഡിയയില്‍ അദ്ദേഹം പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.അവാര്‍ഡ് നിശയുമായി കലാഭവന്‍ മണിയുടെ പേരില്‍ മുക്കിനും മൂലയിലുമുള്ള ഒരു പാട് സംഘടനകള്‍ ഇറങ്ങിയിട്ടുന്നെനും ചതിക്കുഴികളില്‍ പോയി ആരും പെടരുതെന്ന് നാദിര്‍ഷാ പറഞ്ഞു. മണിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ആര്‍ട്ടിസ്റ്റുകളും ടെക്നീഷ്യന്‍സും ആരും തന്നെ ഇതിനെ ചോദ്യം ചെയ്യാതെ ചെല്ലും എന്നും കലാപരിപാടികള്‍ ഫ്രീയായി അവതരിപ്പിക്കും എന്നും ഇവറ്റകള്‍ക്കറിയാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


നാദിര്‍ഷയുടെ ഫേസ്ബുക് പോസ്റ്റ് :


ജനുവരി ഒന്ന്. കലാഭവന്‍ മണിയുടെ ജന്മദിനം .
കലാഭവന്‍ മണിയുടെ പേരില്‍ മുക്കിനും മൂലയിലുമുള്ള ഒരു പാട് സംഘടനകള്‍ അവാര്‍ഡ് നിശയുമായി ഇറങ്ങിയിട്ടുണ്ട്. മണിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ആര്‍ട്ടിസ്റ്റുകളും ടെക്നീഷ്യന്‍സും ആരും തന്നെ ഇതിനെ ചോദ്യം ചെയ്യാതെ ചെല്ലും എന്നും കലാപരിപാടികള്‍ ഫ്രീയായി അവതരിപ്പിക്കും എന്നും ഇവറ്റകള്‍ക്കറിയാം .അതിനാല്‍ പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക് , ശരിയായതേത് ശരിയല്ലാത്തതേത് എന്ന് വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം പരിപാടികളില്‍ പങ്കെടുക്കാന്‍ ശ്രമിക്കുക ആരും തന്നെ മണിയുടെ പേരില്‍ കാശുണ്ടാക്കാന്‍ മുതിരുന്നവരുടെ ചതിക്കുഴികളില്‍ പോയി പെടരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു .



Sharing is Caring