നവംബര്‍ 15 ന് വമ്ബന്‍ പ്രഖ്യാപനം നടത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്


വാഷിംഗ്ടണ്‍: നവംബര്‍ 15 ന് വലിയ പ്രഖ്യാപനം നടത്തുമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയിലെ പാം ബീച്ചിലെ മാര്‍അലാഗോയില്‍ വെച്ച്‌ വലിയ പ്രഖ്യാപനം നടത്താന്‍ പോകുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.


ഒഹായോയിലെ ഡേട്ടണില്‍ റിപ്പബ്ലിക്കന്‍ യുഎസ് സ്ഥാനാര്‍ത്ഥി ജെഡി വാന്‍സിന്റെ പ്രചരണത്തിനായി നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.


നമ്മുടെ രാജ്യത്തെ സുരക്ഷിതവും മഹത്വമുള്ളതാക്കുന്നതിനും വിജയിപ്പിക്കുന്നതിനും ഞാന്‍ അത് വീണ്ടും ചെയ്യും. പെട്ടെന്ന് എല്ലാരും തയ്യാറാകൂ. നാളെ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പിന്റെ വില കുറയ്‌ക്കാതെ തന്നെ പറയുന്നു. ഞാന്‍ നവംബര്‍ 14 ന് വമ്ബന്‍ പ്രഖ്യാപനം നടത്തും. ഫ്‌ളോറിഡയിലെ പാം ബീച്ചിലിലുള്ള മാര്‍അലാഗോയില്‍ വെച്ചായിരിക്കും എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.പ്രതിനിധി സഭയിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്ബേയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം വന്നത്.

2024 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനമായിരിക്കും അദ്ദേഹം നടത്തുകയെന്നാണ് സൂചനകള്‍. താന്‍ മത്സരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും സര്‍വ്വേകളിലെല്ലാം താനാണ് മുന്നിട്ട് നില്‍ക്കുന്നതെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.അതേസമയം യുഎസ് സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്നാണ് വിവരം.



Sharing is Caring