സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെ ഓഫീസ് വിപുലീകരിച്ച് ഡോക്ടോസ്മാര്‍ട്ട്


കോഴിക്കോട്:സൈബര്‍പാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ ഐ.ടി കമ്പനിയായ ഡോക്ടോസ്മാര്‍ട്ട് ഓഫീസ് സൗകര്യങ്ങള്‍ വിപുലീകരിച്ചു. സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെ സഹ്യ ബില്‍ഡിങ്ങില്‍ ആരംഭിച്ച പുതിയ ഓഫീസ് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉദ്ഘാടനം ചെയ്തു.


രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോവിഡ് സമയത്ത് മൂന്നുപേര്‍ ചേര്‍ന്ന് തുടങ്ങിയ കമ്പനി ഈ സാമ്പത്തിക വര്‍ഷം നൂറ് ജീവനക്കാരായി അംഗങ്ങളുടെ എണ്ണം ഉയര്‍ത്താനുള്ള രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫ്റ്റുവെയര്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനി പത്ത് ലക്ഷത്തോളം രോഗികള്‍ക്ക് ഇതിനോടകം സേവനം നല്‍കിക്കഴിഞ്ഞു. നിലവില്‍ 16ഓളം രാജ്യങ്ങളില്‍ ഡോക്ടോസ്മാര്‍ട്ട് സേവനം നല്‍കുന്നുണ്ട്. 1100 ലധികം സ്‌മോള്‍ ആന്‍ഡ് മിഡ്‌സൈസ്ഡ് ക്ലിനിക്കുകളിലും പതിനായിരത്തിലധികം ഡോക്ടര്‍മാരും ലോകത്താകമാനം ഡോക്ടോസ്മാര്‍ട്ടിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.




Sharing is Caring