ഡോക്ടര്‍മാരുടെ സമരം ഇന്ന് ;ആശുപത്രികള്‍ സ്തംഭിക്കും


ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ച മെഡിക്കല്‍ സമരം വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ.


അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയയും ഒഴികെ മുഴുവന്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. സമരത്തിന് സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ എല്ലാ സംഘടനകളുടെയും പിന്തുണയുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളുടെ പ്രവര്‍ത്തനവും സ്തംഭിക്കും.


സമരത്തിന് മെഡിക്കല്‍ കോളേജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എയും പിന്തുണ പ്രഖ്യാപിച്ചതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപക്രികളുടെ പ്രവര്‍ത്തനത്തെയും സമരം ബാധിക്കും.



Sharing is Caring