എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സൗജന്യ സ്‌നാക്‌സ് ബോക്‌സ് വിതരണം ജൂണ്‍ 22 മുതല്‍ നിര്‍ത്തി


ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സൗജന്യ സ്‌നാക്‌സ് ബോക്‌സ് വിതരണം ജൂണ്‍ 22 മുതല്‍ നിര്‍ത്തി. ഇനി പണം നല്‍കി വേണം ഭക്ഷണം വാങ്ങാന്‍. പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനുള്ള സൗകര്യവും സൗജന്യ ഭക്ഷണം അടക്കവും നല്‍കിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തി വന്നിരുന്നത്.ബജറ്റ് എയര്‍ലൈന്‍സ് എന്ന സങ്കല്‍പ്പത്തിനാണ് ഇപ്പോള്‍ കല്ലുകടിച്ചത്.


സൗജന്യ സ്‌നാക്‌സ് ബോക്‌സ് നല്‍കിയിരുന്നത് ബജറ്റ് എയര്‍ലൈന്‍സ് എന്ന ലേബല്‍ ഉറപ്പിക്കാനായി നല്‍കി വന്നതാണ്. സ്വകാര്യവത്കരണശേഷം വരുമാന വര്‍ധന ലക്ഷമിട്ടാണ് തീരുമാനം. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം പലവിധഇളവുകളില്‍ മാറ്റം വന്നുവെങ്കിലും സര്‍വ്വീസ് മെച്ചപ്പെട്ടതായാണ് പൊതുഅഭിപ്രായം.ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭക്ഷണവും ബുക്ക് ചെയ്യാം. വിമാനത്തില്‍ നിന്നും പണം നല്‍കിയും ഭക്ഷണം വാങ്ങാം. എല്ലാ അന്താരാഷ്ട്ര ആഭ്യന്തര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കുകയും ചെയ്തിട്ടുണ്ട്.


ഇനി പുതിയ ഭക്ഷണ പാനീയ മെനു ആയിരിക്കും ക്യാബിനുകളില്‍ ലഭ്യമാകുക. പുതിയ മെനു അനുസരിച്ചുള്ള ഭക്ഷണത്തിന് പണം മുന്‍കൂറായി അടയ്ക്കണമെന്നാണ് ചട്ടം. വിമാനത്തിലെ മൂന്ന് നേരത്തെ ഭക്ഷണക്രമീകരണത്തില്‍ മാറ്റം വരുത്തുകയും അനേകം വിഭവങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.ക്രെഡിറ്റ് കാര്‍ഡ് വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് കയ്യില്‍ കരുതണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

കാര്‍ഡ് ഇല്ലെങ്കില്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കയ്യില്‍ കരുതണം. മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റ് എടത്തതെങ്കില്‍ ആ വ്യക്തിയുടെ അനുമതിപത്രം കൈവശം കരുതണമെന്നും ഒപ്പം കാര്‍ഡിന്റെ പകര്‍പ്പും കൈവശം സൂക്ഷിക്കണമെനനും എയര്‍ലൈന്‍ പറയുന്നു.



Sharing is Caring