ബാര്‍ബി ക്യൂ റസ്റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു.വടക്കന്‍ ചൈനയിലെ യിന്‍ച്വാന്‍ പ്രവിശ്യയിലാണ് ദാരുണമായ സംഭവം നടന്നത്. എല്‍പിജി ചോര്‍ച്ചയാണ് സഫോടനത്തിന് കാരണമാണെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. സംഭവത്തില്‍ എഴുപതോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് പൊള്ളലേറ്റും ഗ്ലാസ് പൊട്ടിത്തെറിച്ചുമാണ് കൂടുതല്‍പേര്‍ക്കും പരിക്കേറ്റിരിക്കുന്നത്.
അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.അതേസമയം അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി എല്ലാ സഹായങ്ങളും നല്‍കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് അറിയിച്ചു. ഡ്രാഗന്‍ ബോട്ട് ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള അവധി ദിവസമായതിനായാല്‍ സംഭവം നടന്ന റസ്റ്റോറന്റില്‍ നിരവധിപേര്‍ എത്തിയിരുന്നു.














